അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണം; പരാതിയുമായി മഹുവ മൊയ്ത്ര - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 March 2024

അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണം; പരാതിയുമായി മഹുവ മൊയ്ത്ര



തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മഹുവ മൊയ്ത്ര.കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന സിബിഐ റെയ്ഡിന്റെ പേരിലാണ് പരാതി നൽകിയത്. അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്നാണ് ആവശ്യം.അതേസമയം ചോദ്യത്തിന് കോഴ ആരോപണത്തിൽ കൊൽക്കത്തയിൽ സിബിഐ പരിശോധന നടത്തിയിരുന്നു . മെഹുവാ മൊയ്‌ത്രയുടെ വസതിയിൽ ഉൾപ്പെടെ ആണ് സിബിഐ പരിശോധന നടന്നത്.കഴിഞ്ഞ ദിവസം ലോക്‌പാൽ ചോദ്യത്തിന് കോഴ ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സിബിഐക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ എംപി മെഹുവയുടെ വസതിയിലെ പരിശോധന.


6 മാസത്തിനകം റിപ്പോർട്ട് നൽണമെന്നാണ് ലോക്‌പാൽ സിബിഐക്ക് നിർദേശം നൽകിയിട്ടുള്ളത്.അദാനി ​ഗ്രൂപ്പിനെതിരെ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നും ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്നുമായിരുന്നു മെഹുവാ മൊയ്‌ത്രക്ക് എതിരായ പരാതി.തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മറ്റി മെഹുവയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു.



Post Top Ad