ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചർച്ചകൾക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയിലേക്ക്. ഹൈക്കമാൻഡുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും. കെ സുധാകരന്‍ അടക്കം സിറ്റിംഗ് എംപിമാര്‍ മത്സരിക്കട്ടെ എന്ന നിലപാടായിരുന്നു എഐസിസി അറിയിച്ചത്. എന്നാൽ സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും വയനാട് സീറ്റിൽ രാഹുല്‍ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്.ദേശീയ നേതാക്കളുമായുളള ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ വച്ച് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി. കനുഗോലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം പത്തനംതിട്ടയിലും മാവേലിക്കരയിലും ആലത്തൂരിലും സിറ്റിംഗ് എംപിമാരെ മാറ്റണമെന്ന നിര്‍ദേശമാണുളളത്. ആന്റോ ആന്റണിയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ എംപി. മാവേലിക്കരയില്‍ ഏഴ് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിന്റെ നിലയും പരുങ്ങലിലാണ്
Sunday 3 March 2024
Home
Unlabelled
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കെ സുധാകരനും വി ഡി സതീശനും ദില്ലിയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കെ സുധാകരനും വി ഡി സതീശനും ദില്ലിയിലേക്ക്
About We One Kerala
We One Kerala