കോടികളുടെ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ താളം നിലയ്ക്കുമോ? ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 3 March 2024

കോടികളുടെ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ താളം നിലയ്ക്കുമോ? ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്.

 

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശിക തീർക്കാത്തതിനാൽ സ്റ്റെന്‍റ് നൽകുന്നത് നിർത്തിവയ്ക്കാൻ വിതരണക്കാർ തീരുമാനിക്കുകയായിരുന്നു. മാർച്ച് 31നകം കുടിശ്ശിക തീർത്തില്ലെങ്കിൽ വിതരണം നിർത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്റ്റെന്‍റ് നൽകുന്ന വിതരണക്കാരുടെ സംഘടന കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം അറിയിച്ച് കത്ത് നൽകിയത്. 30 കോടിയാണ് കുടിശ്ശിക ഇനത്തിൽ വിതരണക്കാർക്ക് നൽകാനുള്ളത്. അത് മാർച്ച് 31 നകം തീർത്തില്ലെങ്കിൽ വിതരണം നിർത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് വിതരണക്കാർ പറയുന്നത്. കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തിലാണ് പണം നൽകാനുള്ളത്. ട്രൈബൽ ഫണ്ട് വഴി സ്റ്റെന്‍റ് നൽകിതിൽ 2014 മുതലുള്ള കുടിശ്ശിക ബാക്കിയുണ്ട്. 2019 ൽ സമാനപ്രതിസന്ധിയെ തുടർന്ന് വിതരണം നിർത്തിവെച്ചിരുന്നു. ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തി വെക്കുന്ന സ്ഥിതിയിലേക്കെത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഇടപെട്ട് കുടിശ്ശിക തീർക്കുകയായിരുന്നു. 

Post Top Ad