സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്; പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്; പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ്




അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ്. സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ളത് തെറ്റായ കാഴ്ചപ്പാട് ആണെന്നും സ്ത്രീകൾ അനാരോഗ്യകരമായ മൽസരബുദ്ധി കാണിക്കാത്തതിനാൽ അപകടസാധ്യതയും കുറയുന്നുവെന്നുമാണ് എംവിഡിയുടെ സോഷ്യൽമീഡിയ പോസ്റ്റ്2022 ൽ ദേശീയതലത്തിൽ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 76907 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.അതിൽ 96.3% പുരുഷ ഡ്രൈവർമാരും 3.7 % സ്ത്രീ ഡ്രൈവർമാരും ആണ് റോഡ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത്.

പൊതുവെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്. അവരുടെ അറ്റൻഷൻ സ്പാൻ, മൾട്ടി ടാസ്കിംഗ് സ്കിൽ എന്നിവ കൂടുതൽ ആണ്. സ്ത്രീകൾ അനാരോഗ്യകരമായ മൽസരബുദ്ധി കാണിക്കാത്തതിനാൽ അപകട സാധ്യതയും കുറയുന്നു.അവരുടെ ഉയർന്ന മാനസികക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവർമാരാക്കുന്നു. അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാൻ വിമുഖത കാണിക്കുന്ന സ്ത്രീകൾക്ക് ഇതൊരു ആശ്വാസവാർത്തയാണ് എന്നാണ് പങ്കുവെച്ചിരിക്കുന്നത്.

ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്. ജിലുമോളെയും എംവിഡി പ്രശംസിച്ചിട്ടുണ്ട്. അകാരണമായ ഭയം മൂലം ഡ്രൈവിങ്ങിൽ നിന്ന് മാറി നിൽക്കാതെ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂന്നുവെന്നും എംവിഡി കുറിച്ചു

Post Top Ad