ഇസ്രയേല്‍ അധിനിവേശം ആറാം മാസത്തിലേക്ക്; മുഴുപ്പട്ടിണിയില്‍ ഗാസ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

ഇസ്രയേല്‍ അധിനിവേശം ആറാം മാസത്തിലേക്ക്; മുഴുപ്പട്ടിണിയില്‍ ഗാസ

 പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചിട്ട് ആറുമാസമാകുമ്പോള്‍ 75 ശതമാനത്തോളം ജനങ്ങളും പലായനം ചെയ്ത ഗാസ മുഴുപ്പട്ടിണിയിലാണ്. അതേസമയം റാഫ അടക്കമുള്ള മേഖലകളില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങളെല്ലാം അവതാളത്തിലായ ഗാസയില്‍ സൗജന്യ ഭക്ഷണം, മരുന്നു എന്നിവ എത്തിക്കാനുള്ള യുഎന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ സൈന്യം തടയുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുകയാണ്.അതേസമം റംസാന്‍ വ്രതാരംഭത്തിന് മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈജിപ്തിലെ കയ്‌റോ നടന്ന ചര്‍ച്ച ഇസ്രയേലിന്റെ നിസഹകരണം മൂലം പരാജയപ്പെടുകയും ചെയ്തു. ഇതുവരെ 30, 800 പലസ്തീനികളാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 72, 198 പേര്‍ക്ക് പരിക്കേറ്റു.അതേസമയം ഗാസയുടെ തീരപ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്കായുള്ള സഹായങ്ങളെത്തിക്കാന്‍ താല്‍കാലിക തുറമുഖവും മറ്റ് സൗകര്യങ്ങളും യുഎസ് സൈന്യം ഒരുക്കും. കടല്‍, കര, ആകാശമാര്‍ഗം സഹായങ്ങളെത്തിക്കാനാണ് ബൈഡന്റെ നീക്കമെന്നാണ് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതിയതായി 3500 അനധികൃത സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്കെതിരെ യുഎന്നും അന്താരാഷ്ട്ര സമൂഹവും അപലപിച്ചു. അതേസമയം ഇസ്രയേല്‍ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിലെ വീടുകളില്‍ നടത്തിയ പരിശോധനകളില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെയും മറ്റൊരു സാമൂഹിക പ്രവര്‍ത്തകയെയും അറസ്റ്റ് ചെയ്തു.

Post Top Ad