ധർമടം മണ്ഡലത്തിൽ സ്വീകരണം ഏറ്റുവാങ്ങി എം വി ജയരാജൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 29 March 2024

ധർമടം മണ്ഡലത്തിൽ സ്വീകരണം ഏറ്റുവാങ്ങി എം വി ജയരാജൻ



കണ്ണൂർ :കണ്ണൂരിന്റെ വികസന കുതിപ്പാണ് ധർമടം മണ്ഡലം. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന് ധർമടം മണ്ഡലത്തിൽ വെള്ളിയാഴ്ച നൽകിയ സ്വീകരണങ്ങളോരോന്നും ആവേശകരമായിരുന്നു. പൈലറ്റ് വണ്ടിയിലെത്തിയവർ മണ്ഡലത്തിലെ വികസനങ്ങളോരോന്നും എണ്ണി എണ്ണി പറഞ്ഞുള്ള ചെറിയ പ്രസംഗം പൂർത്തിയാകുമ്പോഴാണ് സ്ഥാനാർത്ഥിയെയും വഹിച്ചുള്ള വാഹനം സ്വീകരണ കേന്ദ്രത്തിലെത്തുന്നത്. ഇടതുപക്ഷം പാർലമെന്റിലുണ്ടാകേണ്ട ആവശ്യകതയെ കുറിച്ചും കണ്ണൂരിന്റെ വികസന സ്വപ്നങ്ങൾ പങ്ക് വെച്ചുമാണ് എം വി ജയരാജന്റെ പ്രസംഗം. യോഗത്തിനെത്തിയ ആളുകളെല്ലാം പ്രസംഗം ശ്രദ്ധാപൂർവ്വം കേൾക്കുന്നു. ഇടതുപക്ഷം വെറും വാഗ്ദാനം നൽകുന്നവർ മാത്രമല്ല പ്രാവർത്തികമാക്കുന്നവർ കൂടിയാണെന്ന് തിരിച്ചറിഞ്ഞ നിരവധിയാളുകൾ ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുകയാണ്. കനത്ത വേൻൽ ചൂടാണെങ്കിലും കുട്ടികളും സ്ത്രീകളുമെല്ലാം ആവേസത്തോടെ സ്വീകരണത്തിനെത്തുന്നു. രാവിലെ 8ന് ചാല നായനാർ മന്ദിരത്തിന് സമീപം പര്യടനം ആരംഭിക്കുമ്പോൾ തന്നെ നൂറ് കണക്കിന് പേരാണ് സ്ഥാനാർത്ഥിയെ കാണാനും കേൾക്കാനും എത്തിയത്. ആഘോഷതിമിർപ്പിലാണ് സ്വീകരണങ്ങളോരോന്നും. മണിയലം, വെള്ളച്ചാൽ, കണയന്നൂർ മുട്ടിലെചിറ, ഓടത്തിൽ പീടിക, എക്കാൽ, പറമ്പുക്കരി, ചാമ്പാട്, വാളാങ്കിചാൽ, വേങ്ങാട് തെരു, എംഒപി വായനശാല, മൈലുളിമെട്ട വട്ടകൊവ്വൽ, കീഴത്തൂർ വായനശാല, പാനുണ്ട കൊമ്പ്, പെനാങ്കിമെട്ട, കാനത്തായി മുക്ക്, പാറപ്രം ടൗൺ, പാലയാട് സ്റ്റേഡിയം പടിഞ്ഞാറ്, അണ്ടല്ലൂർ ബാലൂട്ടി പീടിക, അംബേദ്ക്കർ കോളനി, സ്വാമിക്കുന്ന്, കൂടക്കടവ് കൃഷ്ണപിള്ള സ്മാരകം, മുഴപ്പിലങ്ങാട് യുപി, കണ്ടോത്ത് വളപ്പ്, മാവിലാക്കണ്ടി മുക്ക്, പാട്യം വായനശാല കോട്ടൂർ, പൊതുവാച്ചേരി, ഐവർക്കുളം, കോട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ബാവോട് എകെജി വായനശാലക്ക് സമീപം സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ കെ അനുശ്രി, പിഎം അഖിൽ, കെ വി ബിജു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ എം സുരേന്ദ്രൻ, കെ ശശിധരൻ, കെ ബാബുരാജ്, ടി പ്രകാശൻ, ടി ഭാസ്‌കരൻ, കെ ജയാനന്ദൻ, എ പി മോഹനൻ, സിഎൻ ഗംഗാധരൻ, വിസി വാമനൻ, കെ കെ രാജീവൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച കണ്ണൂർ മണ്ഡലത്തിലാണ് പര്യടനം.

We  one kerala 

Nm




Post Top Ad