ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ (87) അന്തരിച്ചു. സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കന്‍ വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ലൂയിസ് ഗോസെറ്റ്. ‘ആൻ ഓഫീസർ ആൻഡ് എ ജെൻ്റിൽമാൻ’ ചിത്രത്തിലെ അഭിനയത്തിനാണ് ഈ പുരസ്‌കാരം നേടിയത്.താരത്തിന്‍റെ കുടുംബത്തെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമായ സിഎന്‍എന്നാണ് വാര്‍ത്ത പുറത്തുവിട്ടത്. കൗമാരപ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് ലോകചരിത്രത്തില്‍ ഇടംനേടിയ താരമായി മാറുകയായിരുന്നു. ‘ടേക്ക് എ ജയൻ്റ് സ്റ്റെപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
We One Kerala
Nm