ബെംഗളൂരു: ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസ്സുകളിൽ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാൾ വസ്ത്രം മാറിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കഫേയിൽ വന്നപ്പോൾ ഇയാൾ ധരിച്ചിരുന്ന, പത്ത് എന്നെഴുതിയ തൊപ്പി വഴിയരികിൽ ഉപക്ഷിച്ചത് എൻഐഎ കണ്ടെടുത്തു. ഒന്നിലധികം ബിഎംടിസി ബസ്സുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്.രാമേശ്വരം കഫേയിൽ നിന്ന് തിരികെ പോകുന്ന വഴിയിൽ ഇയാൾ ഒരു ആരാധനാലയത്തിൽ കയറിയിട്ടുണ്ട്. ബോംബ് ഉള്ള ടിഫിൻ ക്യാരിയർ രാമേശ്വരം കഫേയിൽ വച്ച ശേഷം ഇയാൾ തിരികെ പോകാൻ സ്ഥലത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.
Thursday 7 March 2024
Home
. NEWS kerala
ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്.