മനുഷ്യ-വന്യജീവി സംഘർഷം: പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

മനുഷ്യ-വന്യജീവി സംഘർഷം: പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം.

 

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് യോഗം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.കർണാടകയിൽ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതൊടെയാണ് അന്തർ സംസ്ഥാന യോഗത്തിന് കളമൊരുങ്ങിയത്. മാർച്ച് 3, 4 തീയതികളിൽ ബംഗളൂരുവിൽ യോഗം ചേരാം എന്നായിരുന്നു ആദ്യ ധാരണ. പിന്നീട് യോഗം ബന്ദിപ്പൂരിലേക്ക് മാറ്റി. മാർച്ച്‌ 10 ന് ചേരുന്ന യോഗത്തിന് കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ നേതൃത്വം നൽകും.

കേരളത്തിൽ നിന്ന് എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് പങ്കെടുക്കുക. വനം വകുപ്പ് മേധാവി ഉപമേധാവിമാർ, പ്രശ്ന ബാധിത പ്രദേശങ്ങളിലെ ആർഎഫ്ഓമാർ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. 9 ന് വയനാട്ടിൽ എത്തുന്ന വനം മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ബന്ദിപ്പൂരിലേക്ക് തിരിക്കുക. നേരത്തെ യോഗത്തിൽ ഉന്നയിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ വനം വകുപ്പ് തയ്യാറാക്കിയിരുന്നു.


Post Top Ad