തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് രാത്രിക്കാല പരിശോധന ശക്തമാക്കി ചക്കരക്കൽ പോലീസ്,സ്റ്റേഷൻ പരിധിയിലെ ചക്കരക്കൽ, ഏച്ചൂർ, കാഞ്ഞിരോട്, പെരളശ്ശേരി, അഞ്ചരക്കണ്ടി, ഇരിവേരി എന്നിവിടങ്ങളിലാണ് നിലവിൽ തുടരുന്ന പരിശോധനക്കൊപ്പം രാത്രിക്കാല പരിശോധനയും ശക്തമാക്കിയത്.
അസമയത്ത് കാണുന്നവരിൽ വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരിക്കണം. യുവാക്കൾ പലയിടത്തും രാത്രിയിൽ അനാവശ്യമായി തമ്പടിക്കുന്നതിനും നിയന്ത്രണം ഉണ്ടാവും. വാഹനപരിശോധനയും ഊർജിതമാക്കിയതായി ചക്കരക്കൽ പോലീസ് അറിയിച്ചു.
WEONE KERALA SM