വിടാതെ ചേസിംഗ്; കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

വിടാതെ ചേസിംഗ്; കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി.

 

കോഴിക്കോട്: പേരാമ്പ്രയില്‍ രണ്ടുപേരെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളിൽ ഒരാൾ വയനാട്ടില്‍ പിടിയില്‍. നാടകീയമായ ഏറെ രംഗങ്ങള്‍ക്കൊടുവിലാണ് കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.  മേപ്പയാര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ്  ചൊവ്വാഴ്ച  രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.

ഇരുവരുമായി വയനാട്ടിലേക്കാണ് പ്രതികള്‍ പോയത്. നിരവില്പുഴയിലെത്തിയപ്പോള്‍ മെഹനാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പുറത്തിറങ്ങുകയും ബഹളം വച്ച് ആളെ കൂട്ടുകയുമായിരുന്നു. 

ഇതോടെ പ്രതികള്‍ ഇയാളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീണ്ടും യാത്ര തുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്ത് വെച്ച് മുഹമ്മദ് അസ്ലമും കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. മുഹമ്മദ് അസ്ലം നേരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിലും എത്തി. 

ഇതിനിടെ യുവാക്കളെ തട്ടിക്കൊണ്ടുപോയ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ മീനങ്ങാടി സ്റ്റേഷന് മുന്നിലൂടെ പോയപ്പോള്‍ പൊലീസ് ഇവരെ ഏറെ ദൂരം പിന്തുടര്‍ന്നിരുന്നു. ബുധനാഴ്ചയാണ് ഇത് നടക്കുന്നത്. കിലോമീറ്ററുകളോളം പൊലീസ് തങ്ങളെ ചേസ് ചെയ്ത് വരുന്നത് കണ്ട പ്രതികള്‍ വാഹനം വഴിയില്‍ ഉപേക്ഷിച്ച് വീണ്ടും മുങ്ങി.

തുടര്‍ന്ന് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിലാണ് പ്രതികളിലൊരാളെ പിടികൂടാൻ പൊലീസിനായത്. കാറും പൊലീസ് പിടിച്ചെടുത്തു. കേസില്‍ ഇനിയും ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.  പിടിയിലായ ആളെ പേരാമ്പ്ര സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.



Post Top Ad