ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിയ ആളാണ് ഞാൻ’; മോദി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 4 March 2024

ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിയ ആളാണ് ഞാൻ’; മോദി


 പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസേവനം എന്ന സ്വപ്നവുമായി ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിയ ആളാണ് താൻ. ഇന്ത്യയാണ് തൻ്റെ വീട്, രാജ്യത്തെ 140 കൊടി ജനങ്ങളാണ് തൻ്റെ കുടുംബമെന്നും മോദി.തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനക്ഷേമത്തിനായി സ്വയം സമർപ്പിച്ച ഒരു സേവകനാണ് താൻ. തൻ്റെ ജീവിതം ഒരു “തുറന്ന പുസ്തകം” പോലെയാണ്. തനിക്ക് കുടുംബമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജ്യത്തെ 140 കോടി ജനങ്ങളും തൻ്റെ കുടുംബമാണെന്ന് പ്രധാനമന്ത്രി.

‘എൻ്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. രാജ്യത്തെ ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാം. കുട്ടിക്കാലത്തു വീടുവിട്ടിറങ്ങിയപ്പോൾ നാടിനു വേണ്ടി ജീവിക്കുമെന്ന സ്വപ്‌നവുമായാണ് ഞാൻ പോയത്’ – അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് രാജവംശ പാർട്ടികളുടെ മുഖം വ്യത്യസ്തമായിരിക്കാം, പക്ഷേ അവയ്ക്ക് സമാനമായ സ്വഭാവമുണ്ട് “ജൂട്ട് ആൻഡ് ലൂട്ട്”(നുണയും കൊള്ളയും)’ – അദ്ദേഹം കുറ്റപ്പെടുത്തി.

Post Top Ad