വിവരങ്ങൾക്കുമേൽ സർക്കാരിൻ്റെ “ഫാക്ട് ചെക്ക്”: സ്റ്റേ ചെയ്ത് സുപ്രീം കോടതി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday, 25 March 2024

വിവരങ്ങൾക്കുമേൽ സർക്കാരിൻ്റെ “ഫാക്ട് ചെക്ക്”: സ്റ്റേ ചെയ്ത് സുപ്രീം കോടതി




സർക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ വസ്തുതാ പരിശോധനാ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സുപ്രീം കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ മേലുള്ള കടന്നുകയറ്റമുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ചാണ് സ്റ്റേ. വസ്തുതാ പരിശോധനാ യൂണിറ്റ് കൊണ്ടുവരുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) അമെൻഡ്മെൻ്റ് റൂൾസ് 2023 നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഫാക്ട് ചെക്കിങ് യൂണിറ്റ് പ്രവർത്തനരഹിതമായിരിക്കും. ഓൺലൈൻ ഗെയിമിംഗിന് പുറമെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ നിയന്ത്രിക്കുന്നതിന്, 2021 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ ഭേദഗതി ചെയ്തു. ഇതുവഴി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട എന്ത് വിവരവും ഫാക്ട് ചെക്കിങ് യൂണിറ്റിന് വ്യാജമാണെന്നോ തെറ്റാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ മുദ്രകുത്താനാകും. ഇത് ആർട്ടിക്കിൾ 19 വഴി സംരക്ഷിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഫാക്ട് ചെക്കിങ് യൂണിറ്റ് വസ്തുതാപരിശോധന നടത്തിയ വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഇൻ്റർനെറ്റ് സേവനദാതാക്കൾ, സെർച്ച് എൻജിനുകൾ തുടങ്ങിവയിലൂടെ ഷെയർ ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കി നീക്കംചെയ്യണം. സേവനദാതാക്കൾക്ക് ഇത് ഉറപ്പാക്കാൻ കഴിയാതെ പോയാൽ നിയമനടപടി നേരിടേണ്ടതായി വരും. പുതിയ നിയമഭേദഗതി പ്രകാരം കോടതിയോ സർക്കാരോ വ്യാജവാർത്തയെന്ന് ഒരു വിഷയത്തെ മുദ്രകുത്തിയാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് 36 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണം. ഇത്തരത്തിൽ സർക്കാർ വിവരങ്ങളെ ഓഡിറ്റ് ചെയ്താൽ മാധ്യമരംഗത്തുൾപ്പടെ സെൻസർഷിപ്പിന് കാരണമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.  


2019 നവംബർ മുതൽ തന്നെ ഫാക്ട് ചെക്കിങ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വാട്സാപ്പ് ഫോർവേഡുകളും, യൂട്യൂബ് വീഡിയോകളും, പത്ര ഓൺലൈൽ മാധ്യമങ്ങളിൽവന്നിട്ടുള്ള വാർത്തകളും പിഐബി ഫാക്ട് ചെക്ക് ചെയ്തിരുന്നു. 2023ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ നൽകിയ വിവരപ്രകാരം 2020 നവംബറിനും 2023 ജൂണിനുമിടയിൽ 28,380 വ്യാജവാർത്തകളെ പിഐബി ഫാക്ട് ചെക്ക് ചെയ്തു. ഇത്തരത്തിൽ ഫാക്ട് ചെക്ക് ചെയ്യപ്പെടുന്ന വിവരങ്ങൾ പിഐബി ഫാക്ട് ചെക്ക് എക്സ്, കൂ, ഇൻസ്റ്റഗ്രാം, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ഇന്ത്യക്കാർക്കും മൂന്നുമാസത്തേക്ക് ഫ്രീയായി റീചാർജ് ചെയ്തുനൽകുമെന്ന സ്പാം സന്ദേശം മാത്രമല്ല പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമാണെന്ന അൽ ജസീറയുടെ ഇംഗ്ലീഷ് പതിപ്പിൽ വന്ന വാർത്തയെയും പിഐബി ഫാക്ട് ചെക്ക് ചെയ്തു. കഴിഞ്ഞവർൽം വ്യാജവാർത്തകൾ പ്രചരപ്പിച്ചതിനും ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിനും 9 യൂട്യൂബ് ചാനലുകളെ പിഐബി ഫാക്ട് ചെക്ക് തുറന്നു കാട്ടിയിരുന്നു. ഇത്തരത്തിൽ വ്യാജമാണെന്ന് മുദ്രകുത്തുന്നതല്ലാതെ വേറൊന്നും പിഐബി ഫാക്ട് ചെക്കിങ് യൂണിറ്റ് കാര്യമായൊന്നും ചെയ്തിരുന്നില്ല

We one Kerala 

Nm


.

Post Top Ad