ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് കെഎം ഷാജി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 3 March 2024

ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് കെഎം ഷാജി.

 

ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിഎച്ച് അശോകൻ, പികെ കുഞ്ഞനന്തൻ എന്നിവരുടെ മരണത്തിലാണ് കെഎം ഷാജി ദുരൂഹത ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഷാജി ആവശ്യപ്പെട്ടു. പികെ കുഞ്ഞനന്തന് മാത്രം ജയിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് കെഎം ഷാജി ചോദിച്ചു.സിപിഐഎം നേതൃത്വത്തിന് പികെ കുഞ്ഞനന്തന്റെ മരണത്തിൽ പങ്കുണ്ടെന്ന് കെഎം ഷാജി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസാണ് കുഞ്ഞനന്തനെ കൊന്നതെന്ന് മകൾ ആരോപിച്ചിരുന്നു. ഇത് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ മകൾ തയ്യാറുണ്ടോയെന്ന് കെഎം ഷാജി ചോദിച്ചു.

ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ 13ാം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കേസിൽ അറസ്റ്റിലായിരുന്ന എൻജിഒ മുൻ നേതാവ് സിഎച്ച് അശോകനും അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.


Post Top Ad