ഹൈദരാബാദിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ചർച്ചയായത്.മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദാബാദിൽ കോൺഗ്രസിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 1980ലാണ് കോൺഗ്രസ് അവസാനമായി ഹൈദരാബാദ് മണ്ഡലത്തിൽ വിജയിച്ചത്.
അതേസമയം ഉവൈസിയുടെ മണ്ഡലമായ ഹൈദരാബാദിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയിരുന്നു. ഇതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്.
WEONE KERALA SM