പൗരത്വസംരക്ഷണ റാലിക്കായി ഒരുങ്ങി കോഴിക്കോട്. വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. വിവിധ മത സാമുദായിക സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് കോഴിക്കോട് കടപ്പുറത്താണ് പൗരത്വ സംരക്ഷണ റാലിക്കായി വേദിയാകുന്നത്.മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാമാക്യവുമായി ലക്ഷങ്ങൾ ഇന്ന് കോഴിക്കോട് അണിചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് റാലി ഉദ്ഘാനം ചെയ്യുക.എല്ലാ ഒരുകങ്ങളും പൂർത്തിയായി കഴിഞ്ഞു.എളമരം കരിം എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമസ്ത ,കാന്തപുരം,കെ എൻ എം,എം ഇഎസ് തുടങി വിവിധ മത സാമുദായിക സംഘടന പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്,എ.കെ ശശീന്രൻ,മേയർ ഡോ ബീനഫിലിറ്റ് ,പി മോഹനൻ മാസ്റ്റർ,വിവിധ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 5 ദിവസങ്ങളിലായാണ് വിവിധ ജില്ലകളിൽ ഐക്യദാർഡ്യറാലി സംഘടിപ്പിച്ചിരിക്കുന്നത്.