ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

 


യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ നദിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം.2.6 കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ ആ സമയം എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല.  സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് പാലത്തിലെ ഒരു തൂണില്‍ വന്നിടിച്ചത്.  ആ സമയം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു എന്നാണ് നിഗമനം. ആദ്യം ഏഴോളം പേര്‍ വെള്ളത്തില്‍ വീണതായാണ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ ഏകദേശം ഇരുപതോളം പേരാണ് നദിയില്‍ പതിച്ചതെന്നാണ്  ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്
we one kerala sj

Post Top Ad