സുൽത്താൻ ബത്തേരി : ഏഴു കോടി രൂപയുടെ കള്ളനോട്ട് സൂക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ പിടിയില്‍. കാസര്‍ഗോഡ് പെരിയ സി.എച്ച് ഹൗസില്‍ അബ്ദുള്‍ റസാഖ് (49), മവ്വല്‍ പരണ്ടാനം വീട്ടില്‍ സുലൈമാന്‍ (52) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, എസ്.ഐ സാബു, സിവില്‍ പോലീസ് ഓഫിസര്‍മാരായ എം.എസ്. ഷാന്‍, കെ.അജ്മല്‍, പി.എസ്. നിയാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.നഗര പരിധിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ അമ്പലത്തറ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജിലെ ഗുരുപുരത്ത് വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന കള്ളനോട്ടുകെട്ടുകള്‍ മാര്‍ച്ച് 20ന് രാത്രിയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളെ അമ്പലത്തറ പോലീസിനു കൈമാറും
Friday 22 March 2024
ഏഴു കോടിയുടെ കള്ളനോട്ടുകേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
സുൽത്താൻ ബത്തേരി : ഏഴു കോടി രൂപയുടെ കള്ളനോട്ട് സൂക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ പിടിയില്‍. കാസര്‍ഗോഡ് പെരിയ സി.എച്ച് ഹൗസില്‍ അബ്ദുള്‍ റസാഖ് (49), മവ്വല്‍ പരണ്ടാനം വീട്ടില്‍ സുലൈമാന്‍ (52) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, എസ്.ഐ സാബു, സിവില്‍ പോലീസ് ഓഫിസര്‍മാരായ എം.എസ്. ഷാന്‍, കെ.അജ്മല്‍, പി.എസ്. നിയാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.നഗര പരിധിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ അമ്പലത്തറ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. ബേളൂര്‍ വില്ലേജിലെ ഗുരുപുരത്ത് വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന കള്ളനോട്ടുകെട്ടുകള്‍ മാര്‍ച്ച് 20ന് രാത്രിയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളെ അമ്പലത്തറ പോലീസിനു കൈമാറും
Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala