കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അനുസ്മരണo മാർച്ച് 30ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ അനുസ്മരണo മാർച്ച് 30ന്


Mar 26, 2024 | By ajesh 

അങ്കമാലി കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന  അനുസ്മരണo മാർച്ച് 30ന്. കഥകളി മേളത്തിൽ ഒരു കാലഘട്ടത്തിന്റെ പ്രോത്‌ഘാടകനായി പ്രൊജ്ജ്വലിച്ചു നിന്ന അതുല്യ പ്രതിഭയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. കഥകളിയുടെ നാനാമുഖമായ തുറകളിലും പ്രാവീണ്യം സമ്പാദിച്ച അനന്യ പ്രതിഭാവിലാസത്തിനു ഉടമയായിരുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദി 2024 മെയ് 28നാണ് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടി. ഇടവമാസത്തിലെ ആ മേളപ്പെരുക്കം അങ്ങനെ തകർത്തു പെയ്തടങ്ങി ഇപ്പോഴും അന്തരീക്ഷം മേഘാവൃതം ആവാറുണ്ട് എന്നാൽ കാറ്റിന്റെ ഹുംകാരമോ തോരാത്തമഴയുടെ നാദമോ കുളിരോ ഇല്ല്യ. ചടങ്ങോപ്പിച്ചു കൊണ്ടുള്ള ചാറ്റൽ മഴ മാത്രം. മരണമില്യാത്ത ആ പ്രതിഭാശാലിക്ക് ആദരപ്രണാമം അർപ്പിച്ചുകൊണ്ട് അങ്കമാലി കഥകളി ക്ലബ് മാർച്ച് 30നു ശനിയാഴ്ച അഞ്ചു മണിക്ക് സി എസ എ ആഡിറ്റോറിയത്തിൽ വെച്ച് അദ്ദേഹത്തിന്റെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഡോക്ടർ സദനം കൃഷ്ണൻകുട്ടി അനുസ്മരപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ലവണാസുരവധം കഥകളി ഉണ്ടായിരിക്കുന്നതാണ്. 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.  വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ്  ജൂലൈ 09നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്തംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബുo ഡിസംബർ  21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നുo, ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20 നും, മാവേലിക്കര കഥകളി ആസ്വാദക സംഘം ഫെബ്രുവരി 18നും, ഫെബ്രുവരി 24നു വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രുസ്ടിന്റെ ആഭിമുഖ്യത്തിലും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മാർച്ച് 10നു കാട്ടൂർ റോഡിലുള്ള ശാന്തിനികേതൻ പുബ്ലിക് സ്കൂൾ  ഹാളിൽ അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.

രാജൻ പൊതുവാൾ: 9282449995Post Top Ad