മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയില്ല?; റിപ്പോർട്ടുകൾ തള്ളി സംഘാടകർ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 April 2024

മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയില്ല?; റിപ്പോർട്ടുകൾ തള്ളി സംഘാടകർ.

 

ഈ വർഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സംഘാടകർ. മിസ് യൂണിവേഴ്സിൽ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളൊന്നും സൗദി അറേബ്യ നടത്തിയിട്ടില്ലെന്നും അത്തരം അവകാശവാദങ്ങൾ തെറ്റാണെന്നും റിപ്പോർട്ടുകൾ നിഷേധിച്ച് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പ്രസ്താവനയിൽ വ്യക്തമാക്കിമിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദിയെ പ്രതിനിധീകരിക്കുമെന്ന് സൗദി മോഡൽ റൂമി അൽഖഹ്താനി സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ വൈറലായത്. സൗദി പതാക പിടിച്ച് നിൽക്കുന്ന അൽഖഹ്താനിയുടെ പോസ്റ്റ് ലോകമെങ്ങും ഏറ്റെടുത്തിരുന്നു. ഇതോടെ കിരീടത്തിനായി മത്സരിക്കുന്ന ആദ്യ സൗദി വനിതയാകും റൂമി എന്നും റിപ്പോർട്ടുകൾ വന്നു.മിസ് യൂണിവേഴ്സ് മത്സരത്തിനായി മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത് അതി കഠിനമായ പ്രക്രിയയാണെന്നും ഓരോ രാജ്യത്തിന്റെയും തെരഞ്ഞെടുപ്പ്, ചട്ടങ്ങൾക്കും മാനദണ്ഡ‍ങ്ങൾക്കും അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും മിസ് യൂണിവേഴ്സ് ഓർ​ഗനൈസേഷൻ വ്യക്തമാക്കി. ഈ വർഷം മെക്സിക്കോയിൽ നടക്കുന്ന മത്സരത്തിൽ നൂറിലധികം രാജ്യങ്ങൾ പങ്കെടുക്കും, എന്നാൽ സൗദി അറേബ്യ ഇതുവരെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഘാടകർ പറഞ്ഞു.ഈ വർഷം സെപ്തംബറിൽ മെക്സിക്കോയിൽ വച്ചാണ് 73ാം മിസ് യൂണിവേഴ്സ് മത്സരം നടക്കുക. നൂറിലധികം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അതേസമയം സംഘാടകരുടെ പ്രസ്താവനയോട് മോഡൽ റൂമി അൽ ഖഹ്താനി ഇതുവരെ പ്രതികരിച്ചിട്ടില്ല. മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ മത്സരങ്ങളിൽ അൽഖഹ്താനി ഇതിനകം സൗദി അറേബ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ പിന്തുടരുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് റൂമി താൻ സൗദിയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കടുക്കുമെന്ന് പ്രഖ്യാപിച്ചത്. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറഞ്ഞിരുന്നു.

WE ONE KERALA SM


Post Top Ad