കണ്ണൂര്‍: കൊട്ടിയൂർ ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ഓവർടെയ്ക്ക് ചെയ്യുന്നതിനിടയിൽ മുന്നിലെ കാറിലിടിച്ച് വീണ ശേഷം എതിരെ വന്ന കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് പോയെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. കാറില്‍ തട്ടിയ ശേഷം ബസിനടിയിലേക്ക് സ്കൂട്ടര്‍ വീഴുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സ്കൂട്ടറിനൊപ്പം യാത്രികൻ കൂടി വീണിരുന്നെങ്കില്‍ ജീവൻ തന്നെ നഷ്ടമാകുമായിരുന്ന അത്രയും വലിയ അപകടം. ആയുസിന്‍റെ ബലം കൊണ്ടൊന്ന് മാത്രം ഇദ്ദേഹം രക്ഷപ്പെട്ടു എന്നാണ് വീഡിയോ കണ്ടവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.