ദോഹ: ഖത്തറില്‍ നിന്നും സര്‍വീസ് ആരംഭിച്ച് ജപ്പാന്‍ എയര്‍ലൈന്‍സ്. ജപ്പാന്‍ എയര്‍ലൈന്‍സ് ടോക്കിയോ-ദോഹ സെക്ടറിലെ ഉദ്ഘാടന സര്‍വീസ് നടത്തി. ദോഹ ഹമദ് വിമാനത്താവളത്തില്‍ നിന്നും ടോക്കിയോ ഹനേഡ എയര്‍പോര്‍ട്ടിലേക്കാണ് എല്ലാ ദിവസവും സര്‍വീസുള്ളത്. മാര്‍ച്ച് 31ന് ഉദ്ഘാടന പറക്കലിനായി ഹമദ് വിമാനത്താവളത്തിലെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. 203 സീറ്റുകളുള്ള ബോയിങ് 787-9 വിമാനമാണ് സര്‍വീസ് നടത്തിയത്. ദോഹ വ്യോമ ഹബ്ബിലൂടെ ജപ്പാന്‍ എയര്‍ലൈന്‍സിനെ മിഡില്‍ ഈസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി എച്ച് ഐ എ ഫിനാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുജാത സുരി പറഞ്ഞു.