ഫാനോ എയർകണ്ടീഷണറോ ഇല്ല, ചൂട് കൂടിയത് കൊണ്ടാണ് രാമനെ കോട്ടൺ വസ്ത്രം ധരിപ്പിച്ചത്’, വിചിത്ര വാദവുമായി ശ്രീറാം ട്രസ്റ്റ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

ഫാനോ എയർകണ്ടീഷണറോ ഇല്ല, ചൂട് കൂടിയത് കൊണ്ടാണ് രാമനെ കോട്ടൺ വസ്ത്രം ധരിപ്പിച്ചത്’, വിചിത്ര വാദവുമായി ശ്രീറാം ട്രസ്റ്റ്ബാബരി മസ്‌ജിദ് തകർത്ത് സംഘപരിവാർ വർഗീയ വാദികൾ നിർമിച്ച അയോധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റിന്‍റെ വിചിത്ര വാദം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചൂട് കൂടിയതിനാൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് തങ്ങള്‍

കോട്ടൺ വസ്‌ത്രങ്ങൾ ധരിപ്പിച്ചുവെന്ന ശ്രീറാം ട്രസ്റ്റ് വാദമാണ് ചര്‍ച്ചയ്‌ക്ക് ആധാരം. പ്രകൃതിദത്ത കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.വേനൽക്കാലത്തിൻ്റെ വരവോടെയും താപനില കൂടുന്നതിനനുസരിച്ചും ശ്രീ രാം ലല്ല സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിക്കാൻ തുടങ്ങി’,യെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ശനിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ എല്ലാവരെയും രക്ഷിക്കാൻ പോകുന്ന രാമനെ നമ്മൾ രക്ഷിക്കേണ്ട ഗതിയായല്ലോ ഇപ്പോൾ എന്ന ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.ലല്ലയെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചു. ശ്രീകോവിലിൽ ഇതുവരെ ഫാനോ എയർകണ്ടീഷണറോ ഇല്ല. ഗർഭഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണം’, രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിന്റെ ഈ വാക്കുകളും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധി ട്രോളുകളും സത്യേന്ദ്ര ദാസിന്റെ വാക്കുകൾക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

We One Kerala

NmPost Top Ad