കെ.സി വേണുഗോപാലിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday, 2 April 2024

കെ.സി വേണുഗോപാലിനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ



കെ സി വേണുഗോപാൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രൻ.

ഈ പരിപ്പ് ഒന്നും ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ വേവിപ്പിക്കില്ലെന്നും താങ്കൾ കോടതിയിൽ പോകണം മിസ്റ്റർ എന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. കോടതിയിൽ പോകാൻ എന്തിന് 20 ദിവസം സമയമെടുത്തു. മൂന്നാഴ്ചകൾക്ക് മുൻപാണ് താൻ ആരോപണമുന്നയിച്ചത്. ഇന്നലെ സെക്രട്ടറിയേറ്റിൽ നിന്ന് മേജർ മൈനിങ്ന്റെ ഫയലുകൾ നഷ്ടപ്പെട്ടു. ഫയലുകൾ മുഖ്യമന്ത്രിയും കെ സി വേണുഗോപാലും ചേർന്നു നഷ്ടപ്പെടുത്തിയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ കേസാണ് ഫയൽ ചെയ്തത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി. 2004ൽ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടെന്നായിരുന്നു ശോഭസുരേന്ദ്രന്റെ ആരോപണംരാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം. കിഷോറാം ഓലയും കെ സി വേണു​ഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബിനാമി പേരിൽ കെ സി വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.

We One Kerala

Nm



Post Top Ad