റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി. കഴിഞ്ഞ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മാസവേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തോട് സഹകരിക്കാതെ സംസ്ഥാനത്ത് ഇന്ന് ഇരുന്നൂറിലധികം റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ 20ലധികം കടകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 256 റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നത്. സമരം നടത്തുന്നത് ശരിയല്ലെന്ന് മന്ത്രിമാരായ ജിആർ അനിൽ, കെ എൻ ബാലഗോപാൽ എന്നിവർ കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികളോട് വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങൾ കേന്ദ്ര സർക്കാർ കൂടി പരിഗണിക്കേണ്ടവയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തനിയെ ഇടപെടാൻ കഴിയില്ലെന്നും മന്ത്രിമാർ വ്യാപാരികളോട് പറഞ്ഞിരുന്നു.

Post a Comment