വയനാട് മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നു. ഇന്നലെ തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഉള്‍വനത്തിലെ 10 ഹെക്ടറോളം പുല്‍മേട് തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് സംഘവും വനപാലകരും സ്ഥലത്ത് തീയണക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പ്രതികരിച്ചു. ആരോ കത്തിച്ചെങ്കില്‍ മാത്രമേ തീ ഇത്തരത്തില്‍ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടി പിലാക്കാവ് കമ്പമലയുടെ ഒരു ഭാഗം കത്തിയമര്‍ന്നിരുന്നു. മലയുടെ ഒരുഭാഗം മുഴുവന്‍ കത്തിനശിച്ചു. അതേസമയം മലപ്പുറം കോഡൂരില്‍ പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഒരു മണിയ്ക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപ്പടര്‍ന്നത്. ഷെഡിന് പുറത്തു നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഈ സമയം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഷഡ്ഡിനകത്ത് ഉണ്ടായിരുന്നു. ഇവരാണ് അധികൃതരെ വിവരമറിയിച്ചത്. മതിയായ സുരക്ഷ ഇല്ലാതെയാണ് സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്.

Post a Comment