നാട്ടികയിലെ ജനതാദൾ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസുകാർ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആർഎസ്എസ് പ്രവർത്തകരെയാണ് ഹൈക്കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് ഏപ്രിൽ എട്ടിന് ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി. ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രവ്നേഷ് എന്നിവരെയാണ് അപ്പീലിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2015 മാര്‍ച്ച് 24 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല. ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ മണി എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിലെ പത്തു പ്രതികളെയും വിചാരണ കോടതി വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും, കൊല്ലപ്പെട്ട ദീപക്കിന്റെ ഭാര്യ വര്‍ഷയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ വിശദമായ വാദം കേട്ടും തെളിവുകൾ പരിശോധിച്ചുമാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികളെല്ലാം ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകരാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും ഏപ്രില്‍ എട്ടിന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

Post a Comment