കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഗാന്ധിയന്‍ ചെയര്‍ അവാര്‍ഡ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്ക് നല്‍കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ബിജെപി അനുകൂല ജീവനക്കാരുടെ സംഘടന. ഗാന്ധിയന്‍ ചെയര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സെന്റര്‍ അറിയിച്ചു. തുഷാര്‍ ഗാന്ധിയുടെ ആര്‍എസ്എസിനെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നും തുഷാര്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. പിന്നാലെ ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിനെത്തിയ തുഷാര്‍ ഗാന്ധിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അപലപിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വി ഡി സതീശനൊപ്പം യു സി കോളേജില്‍ നടന്ന പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തു.

Post a Comment