പത്തനംതിട്ടയില്‍ അൽഷിമേഴ്സ് രോഗിയോട് ഹോംനഴ്സിന്റെ കൊടും ക്രൂരത നഗ്നനായി നിലത്തു കൂടി വലിച്ചിഴച്ചു




പത്തനംതിട്ടയില്‍ അൽഷിമേഴ്സ് രോഗിയോട് ഹോംനഴ്സിന്റെ ക്രൂരത. തട്ട സ്വദേശിയും വിമുക്ത ഭടനുമായ ശശിധര പിള്ളയെ ന​ഗ്നനായി ഹോം നേഴ്സ് നിലത്തു കൂടി വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധര പിള്ള അബോധാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോം നഴ്സ് വിഷ്ണുവിനെതിരെ കുടുംബം പരാതി നൽകി. ശശിധര പിള്ളയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ശശിധരൻ പിള്ളയുടെ കുടുംബാം​ഗങ്ങൾ തിരുവനന്തപുരത്താണ് താമസം. രോ​ഗിയായ ഇയാളെ നോക്കാനായി അടൂരിലെ ഏജൻസി വഴിയാണ് ഹോം നഴ്സായ വിഷ്ണുവിനെ ചുമതലപ്പെടുത്തിയത്. ശശിധര പിള്ള വീണു പരിക്കേറ്റുവെന്ന വിഷ്ണുവിന്റെ ഫോൺ കോളിനെ തുടർന്നാണ് കുടുംബം നാട്ടിലേക്ക് എത്തിയത്. ബന്ധുക്കൾ കാണുമ്പോൾ ശശിധര പിള്ളയുടെ ദേഹമാസകലം പരിക്കുകളുണ്ടായിരുന്നു. എങ്ങനെ പരിക്കുപറ്റിയെന്ന് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിഷ്ണു ന​ഗ്നനായി ശശിധര പിള്ളയെ വലിച്ചിഴച്ചതായി കണ്ടെത്തിയത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01