ഉളിക്കൽ - അറബി - കോളിത്തട്ട് റോഡ് ഇടിഞ്ഞുതാണ് പോകുന്നതതിന് പൂർണമായി പരിഹാരം കാണാൻ കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി

 



ഉളിക്കൽ - അറബി - കോളിത്തട്ട് റോഡിന്റെ സൈഡിൽ ജൽജീവൻ മിഷൻന്റെ പൈപ്പിട്ടതോട് കൂടി ആദ്യ വേനൽ മഴയിൽ തന്നെ റോഡിന്റെ സൈഡ് ഇടിഞ്ഞു താണ് പോകുന്നതതിന് പൂർണമായി പരിഹാരം കാണാതെ റോഡിന്റെ മറുവശം കൂടി കുഴിക്കാനുള്ള ശ്രമം തടഞ്ഞു.. അറബി കോളിത്തട്ട് വാർഡ് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ അറബികുളത്തിന് സമീപത്തു നടന്ന പണി തടഞ്ഞതിനെ തുടർന്ന്. പൈപ്പിടൽ കാരറെടുത്തിട്ടുള്ള. ബെസ്റ്റ് കമ്പനി അധികൃതരോടും വാട്ടർ അതോറിറ്റി അധികൃതരോടും നടത്തിയ ചർച്ചയെ തുടർന്ന്. റോഡ് സൈഡിൽ കൂട്ടി ഇട്ടിരിക്കുന്ന മണ്ണ് വൈബ്രേറ്റർ ഉപയോഗിച്ച് ഉറപ്പ് വരുത്തുകയും, വെള്ളം കൃത്യമായി ഒഴുകി പോകുന്നതിനുള്ള വഴി ഒരുക്കുകയും, ഇറക്കവും വളവും ഉള്ളയിടങ്ങളിൽ കോൺക്രീറ്റ്. ചെയ്യുകയും ചെയ്ത് പരിഹരിച്ച ശേഷം. മാത്രമേ അറബി റോഡിന്റെ സൈഡിൽ. മറുവശത്തു കുഴി എടുക്കുകയുള്ളൂ എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ഇന്ന് റോഡ് സൈഡിൽ എടുത്ത കുഴി പൈപ്പിടാതെ മൂടി.  ഈ ഉറപ്പ് പാലിക്കാത്തപക്ഷം അറബി റോഡിനോട് ചേർന്ന്. ജലജീവൻ മിഷന്റെ യാതൊരു നിർമാണപ്രവർത്തങ്ങളും അനുവദിക്കില്ല എന്ന് കോളിത്തട്ട് വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്‌ ബിജു ഇടമണ്ണിലും, അറബി വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ്‌ മാത്യു നടക്കലും അറിയിച്ചു. ഉളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ സജി പൊടിപ്പാറ, രാജു പറുങ്ങാമൂട്ടിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ, രഞ്ജി അറബി, ആൽബിൻ അരികിനേത്ത്, ബിജോയ്‌, ബിൻസു, കുഞ്ഞുമോൻ ആർപ്പേരിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി..

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02