വയോധികൻ മരിച്ചു ഇടുക്കിയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്തു വീണ് വയോധികൻ മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അയ്യാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നതായി റിപ്പോർട്ടുകളുണ്ട്. പത്തനംതിട്ടയിൽ കാനറ ബാങ്കിൽ വെള്ളം കയറി.
WE ONE KERALA -NM
Post a Comment