കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡൻ്റ്: കെ മുരളീധരൻ

 



കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡൻ്റെന്ന് കെ മുരളീധരൻ. ആൻ്റോ ആൻ്റണിയുടെ പേര് പറയാതെയായിരുന്നു മുരളീധരന്റെ പരാമർശം. കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരിക്കലും കെപിസിസി പ്രസിഡൻ്റാകില്ലെന്ന് ഉറപ്പാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലെ തീപിടിത്തത്തിലെ ധാർമ്മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിയ്ക്കാണെന്നും വീണാ ജോർജ് രാജി വെക്കണമെന്നും മുരളീധരൻ പറഞ്ഞു. ജീവൻ രക്ഷിക്കേണ്ട സ്ഥാപനം ജീവൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി ഇടപെടണമെന്നും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02