ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് നഗരചന്ത (കിയോസ്ക്) പ്രവർത്തനം ആരംഭിച്ചു


ശ്രീകണ്ഠപുരം നഗരസഭയുടെയും, കുടുംബശ്രീ സിഡിഎസ്, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന  നഗര ചന്ത (കിയോസ്ക് )  നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. കൃഷിഭവന്റെ മേൽനോട്ടത്തിലുള്ള കൃഷി കൂട്ടത്തിന്റെയും, കുടുംബശ്രീയുടെയും വിഷരഹിതമായ ഗുണമേന്മയുള്ള തനതായ ഉൽപ്പന്നങ്ങൾ കൃഷിക്കാരനിൽ നിന്നും  ഇടനിലക്കാരില്ലാതെ നേരിട്ടാണ് നഗരചന്തയിൽ എത്തിച്ച് വില്പന നടത്തുന്നത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, കൗൺസിലർമാരായ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ, നിഷിദ റഹ്മാൻ,  കെ വി ഗീത, കെ ടി ലീല, ഡി എസ് ചെയർപേഴ്സൺ എ ഓമന, കൃഷി ഓഫീസർ അനുഭാഗ്യ, സിറ്റി മിഷൻ മാനേജർ സുലൈമാൻ പി പി, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments