മിഷൻ 2025 തദ്ദേശ തിരഞ്ഞെടുപ്പ്; ഏകദിന നേതൃ പരിശീലന ക്യാമ്പ്


ഇരിട്ടി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജീവ് ഗാന്ധി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ പേരാവൂർ നിയോജകമണ്ഡല തലത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക സദസ്സ് ഇരിട്ടിയിൽ നടത്തി. പേരാവൂർ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 90ഓളം പ്രതിനിധികൾ പങ്കെടുത്ത 'വിഷൻ 25'  നേതൃ പരിശീലന ക്യാമ്പ് ജില്ല കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.മെമ്പർ പി.സി.ഷാജി അധ്യക്ഷത വഹിച്ചു. ആർ ജി ഐ ഡി എസ്  ഡയറക്ടർ ഡോ. പി പി ബാലൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ പി.എ.നസീർ, ജൂബിലി ചാക്കോ, ഡി.സി.സി. നേതാക്കളായ ലിസിജോസഫ്, പി.കെ.ജനാർദ്ദനൻ, കെ.വേലായുധൻ, ജെയ്സൺ കാരക്കാട്ട്, വി.ടി.തോമസ്, സാജു യോമസ് എന്നിവർ  അഭിസംബോധന ചെയ്തു. പി കെ സത്യൻ, എം വി പ്രേമരാജൻ, കെ സി ശ്രീജിത്ത് മാസ്റ്റർ, എ പി മധു മാസ്റ്റർ, കെ വി ജയചന്ദ്രൻ, അഡ്വ.ഷീജ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സ് എടുത്തു. പേരാവൂർ നിയോജകമണ്ഡലത്തിലെ ഇടത് പക്ഷം ഭരിക്കുന്ന മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  കെടുകാര്യസ്ഥതയുടെ പര്യായമായിട്ടാണ് ഉള്ളതെന്നും പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ആശയങ്ങളിൽ നിന്ന് അകന്നു പോകുന്ന ഭരണസംവിധാനത്തെ  തൂത്തെറിയുവാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. മാർട്ടിൻ ജോർജ്ജ് അഭിപ്രായപ്പെട്ടു.



Post a Comment

Previous Post Next Post

AD01