പയ്യന്നൂർ: പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടോത്ത് വീവൺ ക്ലബിന് സമീപം താമസിക്കുന്ന കണ്ണാട ഹൗസിൽ വൈഗ അനിൽ കുമാർ (16) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ അനിൽ കുമാറിൻ്റെയും മധൂജയുടെയും മകളാണ്. സഹോദരി: വജ്ര (വിദ്യാർഥിനി). പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി തുടർ നടപടികൾ സ്വീകരിച്ചു.






0 Comments