പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു

 



പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ ( 14) നെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. 

WE ONE KERALA -NM 



Post a Comment

0 Comments