തപാൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി


കണ്ണൂർ: തപാൽ വകുപ്പിന്റെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ തപാൽ മേഖലയിൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്രീകൃത വിതരണ കേന്ദ്രങ്ങൾ (ഐഡി സി )ക്കെതിരെ തപാൽ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. എൻ എഫ് പി ഇ, എ ഐ ജി ഡി എസ് യു കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിലാണ്  ജീവനക്കാർ ധർണ്ണ നടത്തിയത്. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബിപി രമേശൻ അധ്യക്ഷനായി. എപി പ്രജി കുമാർ മുഖ്യപ്രഭാഷണം നടത്തി. അനു കവിണിശ്ശേരി, സിഐടിയു ജില്ലാ സിക്രട്ടറി കെ അശോകൻ, പി മോഹനൻ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01