പൊയ്യൂരിലെ വി കെ രാഘവൻ നിര്യാതനായി




പൊയ്യൂരിലെ സി പി ഐ എം ന്റെ സമുന്നതനായ ആദ്യകാല പ്രവർത്തകൻ വി കെ രാഘവൻ (81) നിര്യാതനായി. സിപിഐ എം പൊയ്യൂർ ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം വില്ലേജ് കമ്മിറ്റി, ദേശാഭിവൃദ്ധിനി വായനശാല പ്രസിഡന്റ്, കെ എസ് ബി എ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി പി ഐ എം ബ്രാഞ്ച് മെമ്പറാണ്. പരേതയായ പി പി യാശോധയാണ് ഭാര്യ സഹോദരങ്ങൾ  വി കെ മാധവി കണ്ണാടിപറമ്പ്, വി കെ ശ്രീധരൻ (പൊയ്യൂർ മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ) വി കെ സതി പുതിയതെരു (ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ) വി കെ. രമണി കണ്ണപുരം.. ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തി വനം ശ്മശാനത്തിൽ






Post a Comment

0 Comments