പി കെ ഫിറോസ് കള്ളപ്പണ ഇടപാടുകാരനാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഡോ കെ ടി ജലീല്‍. റിവേഴ്‌സ് ഹവാലയാണ് നടത്തുന്നത് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഫിറോസുമായി ബന്ധമുള്ള ആളുകള്‍ തന്നെയാണ് വിവരം നല്‍കുന്നതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
‘നേരത്തെ ഫോണ്‍ ഹവാല നടത്തിയയാളാണ് പി കെ ഫിറോസ്. നിയമാനുസൃതമായി എന്ത് ജോലിയും ചെയ്യാം. എന്നാല്‍ ഫിറോസ് എന്തിനാണ് ബിനാമികളെ വച്ച് ബിസിനസ്സ് നടത്തുന്നത്. സ്വന്തം പേരില്‍ തന്നെ ബിസിനസ്സ് നടത്താമല്ലോ. അഞ്ചേകാല്‍ ലക്ഷം രൂപയാണ് ദുബായില്‍ നിന്ന് ശമ്പളമായി കിട്ടുന്നത്. ഇത്രയും ശമ്പളം ലഭിക്കാനുള്ള എന്ത് ജോലിയാണ് ഫിറോസ് ചെയ്യുന്നതെന്നും’ കെ ടി ജലീല്‍ ചോദിച്ചു. യാഥാര്‍ഥ്യം ഫിറോസ് ജനങ്ങളോട് തുറന്ന് പറയണം. മുസ്ലീം ലീഗ് നേതൃത്വവും മറുപടി പറയണമെന്നും കെ ടി ജലീല്‍ പറഞ്ഞു.
അതേസമയം പി കെ ഫിറോസും രാഹുല്‍ മാങ്കൂട്ടത്തിലും ഒരു വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും അതിന്റെ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. വിയറ്റ്‌നാമിലേക്കാണ് യാത്ര നടത്തിയത് എന്നാണ് ആരോപണം. എന്തിനാണ് ആ യാത്ര നടത്തിയതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.





0 Comments