കോട്ടയം വൈക്കത്ത് 14-കാരനെ മുന്‍ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മര്‍ദന ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഭയം കാരണം കുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. പ്രതികൾ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വൈക്കം പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. വൈക്കത്തെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

.jpg)

Post a Comment