കാലികൾക്ക് സൗജന്യ നിരക്കിൽ ഇൻഷ്വറൻസ്: മന്ത്രി ജെ.ചിഞ്ചുറാണി


സംസ്ഥാനത്തെ കാലികൾക്കാകെയുള്ള ഇൻഷ്വറൻസിനായി ഗോസമൃദ്ധി പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തട്ടാർകോണം വെറ്ററിനറി സബ് സെൻ്ററിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയിൽ 15 ശതമാനം പ്രീമിയം മാത്രമാണ് കർഷകർ വഹിക്കേണ്ടത്. വർഷംതോറും  ഒരു ലക്ഷത്തോളം പശുക്കുട്ടികളെ സർക്കാർ ദത്തെടുത്ത്, തീറ്റനൽകി സംരക്ഷിക്കും. പരാദരോഗങ്ങളുടെ നിയന്ത്രണവും ഇങ്ങനെ സാധ്യമാകും. സൈബർ സംവിധാനത്തിലൂടെ മൃഗചികിത്സകൾ ഏകോപിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിയും കൊല്ലത്ത് നടപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചർമ്മമുഴ രോഗം വന്ന് ഉരുക്കളെ നഷ്ടപ്പെട്ട  38  കർഷകർക്ക് നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു അധ്യക്ഷയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ കർഷകർക്കുള്ള കിറ്റ് വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സെൽവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി. വിലാസിനി, സജാദ് സലിം, ശിവകുമാർ, ഷീബ, സുർജിത്, സതീഷ് കുമാർ, സജീവ്, ഹുസൈൻ, ഷാനിബ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി ഷൈൻകുമാർ, ഡോ. ഷീബ പി ബേബി, ഡോ. രമ ജി. ഉണ്ണിത്താൻ, ഡോ. വിനോദ് ചെറിയാൻ, ഡോ. ടിൻസി തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01