കാസര്‍ഗോഡ് വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

 



കാസർഗോഡ്: അയൽവാസി വയോധികനെ തലക്കടിച്ചുകൊന്നു. കാസർഗോഡ് ജില്ലയിലെ കരിന്തളം കുമ്പളപ്പള്ളിയിലാണ് വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നത്. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80)നെയാണ് അയൽവാസി തലക്കടിച്ചു കൊലപ്പെടുത്തിയത്. കണ്ണന്റെ അയല്‍വാസിയും ബന്ധുവുമായ കെ ശ്രീധരനൻ (45) ആണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കണ്ണന്റെ വീട്ടിൽ കയറിയ ശ്രീധരൻ കണ്ണനെ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. കണ്ണന്റെ തലയുടെ പിൻഭാഗത്താണ് അടിയേറ്റത്.അടിയേറ്റ കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വ‍ഴി മധ്യേ മരണപ്പെടുകയായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തുകയും, അന്വേഷണത്തിനൊടുവിൽ പ്രതിയായ ശ്രീധരനെ പിടികൂടുകയും ചെയ്തു.



Post a Comment

أحدث أقدم

AD01