പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള അഭിപ്രായപ്പെട്ടി സ്ഥാപിച്ചു.



ഉളിക്കൽ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ ഡി എഫ് തയ്യാറാക്കുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ഉളിക്കൽ പഞ്ചായത്തിലെ 22 വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിൽ അഭിപ്രായപ്പെട്ടി സ്ഥാപിക്കുന്നു. പ്രവർത്തനത്തിന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം വയത്തൂർ വാർഡിൽ സി പി ഐ (എം) ഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ നിർവഹിച്ചു. സി പി ഐ (എം) ഉളിക്കൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ ജി ദിലീപ് അധ്യക്ഷത വഹിച്ചു.  ഇ എസ് സത്യൻ, പികെ ശശി, ഉഷാദ് പി വി, നോബിൻ പി എ, ബാബു ഐസക്, അനീഷ് എ വി, മിനി ഈറ്റശ്ശേരിയിൽ രാഹുൽ, എം ജി ഷണ്മുഖൻ, ബേബി കൂനംമാക്കൽ, എന്നിവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01