രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന പേർക്ക്



ന്യൂഡൽഹി: 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. വാലന്‍ബെര്‍ഗ്‌സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്. മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബർ 7 ന് ഫിസിക്സ്, ഒക്ടോബർ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകൾ പ്രഖ്യാപിക്കും



Post a Comment

Previous Post Next Post

AD01