ഇടുക്കി : ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പൂപ്പാറ സ്വദേശി ജോസഫ് എന്ന വേലുച്ചാമിയാണ് മരിച്ചത്. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനക്കൂട്ടം തമ്പടിച്ചതിനാൽ ഒപ്പമുള്ളവർക്ക് വേലുച്ചാമിയുടെ അടുത്തേക്ക് അടുക്കാനായില്ല. വിവരമറിയിച്ചിട്ടും വനംവകുപ്പ് സംഘം എത്താൻ വൈകിയെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ട് കാട്ടാനകളുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നെന്നും വനംവകുപ്പിനെ അറിയിച്ചിട്ടും ആനകളെ തുരത്താൻ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ചക്കക്കൊമ്പനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആർആർടി സംഘം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ഉപകരണങ്ങളില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ചിന്നക്കനാലില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
WE ONE KERALA
0
.jpg)




Post a Comment