പത്തനംതിട്ട തിരുവല്ലയിൽ പൊളിച്ചു നീക്കുന്നതിനിടയിൽ കെട്ടിടം ഇടിഞ്ഞുവീണു. എം സി റോഡിൽ തിരുവല്ല രാമൻചിറയിൽ വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ഹിറ്റാച്ചി ഡ്രൈവർക്ക് പരിക്ക് പറ്റി. ക്ലീനർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിറ്റാച്ചി ഡ്രൈവർ ആയ തമിഴ്നാട് സ്വദേശി കാർത്തിക്കിന് ആണ് പരിക്കേറ്റത്. തിരുവല്ല സ്വദേശി രഞ്ജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടം പുനർനിക്കുന്നതിനായി പഴയ കെട്ടിടം ഹിറ്റാച്ചി ഉപയോഗിച്ച് പൊളിച്ച് നീക്കുന്നതിനിടെ ആയിരുന്നു അപകടം. കെട്ടിടത്തിന്റെ മേൽക്കൂര പൊളിക്കുന്നിടടെ പൂർണമായും തകർന്നു വീഴുകയായിരുന്നു. ഹിറ്റാച്ചി തലകീഴ് മറിഞ്ഞു. ക്ലീനർ ചാടി രക്ഷപ്പെട്ടു. വാഹനത്തിന് ഉള്ളിൽ കുടുങ്ങിയ ഡ്രൈവർ കാർത്തിക്കിനെ സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

.jpg)

إرسال تعليق