ന്യൂഡൽഹി : ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പോഷക സംഘടനായ ഡി.പി.സി.സി സൗത്ത് ഇന്ത്യൻ സെൽ പിരിച്ചുവിട്ട്, 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഡി.പി.സി.സി സൗത്ത് ഇന്ത്യൻ സെൽ സംസ്ഥാന ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ, ഡെൽഹിയിലെ മലയാളികളും ഹിന്ദിക്കാരുമടക്കം ആയിരം കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ്സിൽ നിന്നും രാജിവെച്ച്, 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' ദേശീയ കമ്മിറ്റി രൂപീകരിച്ചു. കേരളം ഉൾപ്പെടയുള്ള വിവിധ സംസ്ഥാനങ്ങളിലും 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടിയുടെ' പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും അടിച്ചൊതുക്കുയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലെന്ന് രാജീവ് ജോസഫ് ആരോപിച്ചു. കെ.സി വേണുഗോപാലിന്റെ ബിജെപി അനുകൂല നിലപാടുകളും പ്രവർത്തനങ്ങളും കോൺഗ്രസ്സിനെ രാജ്യം മുഴുവൻ തകർത്തിരിക്കുകയാണ്. ബിജെപിക്കെതിരെ വേണുഗോപാൽ പറയുന്നതെല്ലാം വെറും നാടകമാണ്. വേണുഗോപാലിന്റെ രാഷ്ട്രീയ കുതന്ത്രങ്ങൾക്കൊണ്ട് കോൺഗ്രസ്സ് പാർട്ടി തകർന്നു തരിപ്പണമായിട്ടും രാഹുൽ ഗാന്ധി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടിരിക്കുന്നത് അപഹാസ്യമാണ്. വേണുഗോപാൽ പറയുന്നതിനപ്പുറം പ്രവർത്തിക്കുവാനുള്ള രാഷ്ട്രീയ ബോധം രാഹുൽ ഗാന്ധിക്കില്ല. ഈ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്, ഡെൽഹിയിലെ ആയിരം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ 'റിപ്പബ്ലിക്കൻ കോൺഗ്രസ്സ് പാർട്ടി' രുപീകരിച്ചതെന്ന് രാജീവ് ജോസഫ് വ്യക്തമാക്കി. റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കണമെന്ന് രാജീവ് ജോസഫ് അറിയിച്ചു
.jpg)




Post a Comment