കണ്ണൂർ:ബംഗാളിലെ സിപിഎമ്മിന്റെ ഉയർച്ച താഴ്ചകൾ വിവരിക്കുന്ന ഗ്യാങ്സ്റ്റർ സ്റ്റേറ്റിൻ്റെ മലയാള പരിഭാഷ പുസ്തക പ്രകാശനം എ ഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഥാകൃത്ത് ടി. പത്മനാഭന് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കെ. സുധാകരൻ എംപി അധ്യക്ഷത വഹിച്ചു. ബംഗാളിലെ കൊലപാതകവിവരണങ്ങൾ കണ്ണൂരുകാർക്ക് പുതുമയല്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.സി. വേണുഗോപാൽ പറഞ്ഞു.തുടർന്ന് സംസാരിച്ച ടി. പത്മനാഭൻ പറഞ്ഞു ബംഗാളിൽ ഇപ്പോൾ മമതയെന്ന വനിതയാണ് ഭരിക്കുന്നതെങ്കിലും ഒരു മമതയും ഇല്ല.
ഇടതുപക്ഷ ഭരിക്കുന്ന കാലത്ത് ഞാൻ ബംഗ്ലാളിൽ പോയപ്പോൾ ചെങ്കൊടിയും പതാകയും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ചെങ്കൊടി മാത്രം പാറിയിരുന്ന ബംഗാളിൽ ഇപ്പോൾ എവിടെ നോക്കിയാലും മമതയുടെ ചിത്രങ്ങൾ മാത്രമേ കാണാനുള്ളൂവെന്നും പത്മനാഭൻ പറഞ്ഞു. എന്തു കൊണ്ടാണ് ഇത് സംഭവിചതെന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും. കേരളത്തിലും ബംഗാൾ ആവർത്തിക്കുമോ എന്ന് അദ്ദേഹം. കൂട്ടി ചേർത്തു. ബിനാലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് പ്രസിഡൻ്റ് അഡ്വ: പഴകുളം മധു, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സിക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ , കെപിസിസി വൈസ് പ്രസിഡൻ്റുമായ മുൻ എം പി യുമായ രമ്യ ഹരിദാസ് , ഡി സി സി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ് ,ഗ്രന്ഥകാരൻ സൗർജ്യഭൗമിക്, സാമൂഹ്യ പ്രവർത്തകനായ കെ സി ഉമേഷ് ബാബു,എഴുത്തുകാരി സുധാ മേനോൻ , വി എ നാരായണൻ ,ചന്ദ്രൻ തില്ലങ്കേരി, അഡ്വ: സോണി സബാസ്റ്റ്യൻ, പുസ്തക പരിഭാഷകൻ അജീർ കുട്ടി,ബിന്നി സാഹിതി തുടങ്ങിയവർ സംസാരിച്ചു.
.jpg)





Post a Comment