ജൈനമ്മ കൊലക്കേസ്: പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ജൈനമ്മയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്


ഏറ്റുമാനൂർ ജൈനമ്മ കൊലക്കേസിൽ നിർണായ ശാസ്തീയ പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്‍റെ ചേർത്തലയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ അസ്ഥിയും രക്തക്കറയും ജൈനമ്മയുടേതെന്ന് തെളിക്കുന്ന ഡി എ‍ൻ എ പരിശോധന റിപ്പോർട്ടാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. ഇതോടെ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2024 ഡിസംബർ 23 നാണ് 53 കാരി ജൈനമ്മയെ കാണായത്. തുടർന്ന് ജൈനമ്മ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിലും കോടതിയിലും സെബാസ്റ്റ്യൻ ഇതിനെ പ്രതിരോധിച്ചിരുന്നു. ഇതാണ് ശാസ്ത്രീയ പരിശോധന ഫലം വന്നതോടെ പൊളിഞ്ഞത്. കാണാനില്ലെന്ന പരാതിയെ തുടർന്നാണ് ജൈനമ്മക്കായി പൊലീസ് തിരച്ചൽ ആരംഭിച്ചത്. ജൈനമ്മയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പള്ളിപ്പുറത്തെത്തുന്നതും സെബാസ്റ്റ്യനിലേക്ക് അന്വേഷണം എത്തുന്നതും. മൊഴിയിലെ വൈരുദ്ധ്യം പുറത്തായതോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Post a Comment

Previous Post Next Post

AD01