അഹമ്മദാബാദ്: 30 വർഷത്തെ നീണ്ട നിയമപോരാട്ട-ത്തിനൊടുവിൽ കൈക്കൂലിക്കേസിൽ നിരപരാധിത്വം തെളിയിച്ചതിനു പിന്നാലെ മരണമടഞ്ഞ് പൊലീസ് കോൺസ്റ്റബിൾ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വ-ദേശിയായ ബാബുഭായ് പ്രജാപതിയാണ് 20രൂപ കൈക്കൂലി വാങ്ങിയെന്ന, അഴിമതിക്കാരനെന്ന ദു-ഷ്പേര് മായ്ച്ച് ലോകത്തോട് വിടപറഞ്ഞത്.1996ൽ ബാബുഭായ് പ്രജാപതി വെജാൽപുരിൽ കോൺസ്റ്റ-ബിളായിരിക്കെയാണ് കേസിനാസ്‌പദമായ സംഭവം. 1996ൽ പൊലീസുകാർ കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്ന് ആൻ്റി കറപ്ഷൻ ബ്യൂറോ കെ-ണിയൊരുക്കിയിരുന്നു. ലോറി ഡ്രൈവർമാരുടെ വേ-ഷത്തിലെത്തിയായിരുന്നു ഓപ്പറേഷൻ. ഇവരോട് ബാബുഭായ് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഒപ്പം മറ്റ് രണ്ട് കോൺസ്റ്റബിൾമാരെയും പ്രതിയാക്കിയിരുന്നു. 20 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ബാബുഭായ് ഇക്കാര്യം നിഷേധിച്ചെങ്കിലും കേസ് മു-ന്നോട്ടുപോയി. 2002ൽ കുറ്റം ചുമത്തി. 2004ൽ സെ-ഷൻസ് കോടതി ഇദ്ദേഹം കുറ്റക്കാരനെന്ന് വിധിച്ചു. 3000 രൂപ പിഴയും നാല് വർഷം തടവും വിധിച്ചു.ബാബുഭായിക്ക് ജോലി നഷ്‌ടപ്പെട്ടു. അതുവ-രെയുള്ള സൽപേര് നഷ്‌ടപ്പെട്ടു. മറ്റ് ആനുകൂല്യങ്ങ-ളും തടഞ്ഞുവെച്ചു. പിന്നാലെ ബാബുഭായ് ഗുജറാ-ത്ത് ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. നിതിൻ ഗാന്ധിയാണ് അദ്ദേഹത്തിനായി കേസ് വാദിച്ചത്. സാക്ഷിമൊഴികളിലെ വൈരുധ്യവും പൊലീസ് നടപടി-ക്രമങ്ങളിലെ വീഴ്‌ചയുമെല്ലാം അദ്ദേഹം കോടതിയിൽ ഉന്നയിച്ചു. പതിറ്റാണ്ടുകളാണ് കോടതിയിൽ കേസ് കെട്ടിക്കിട-ന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കോടതി ബാ-ബുഭായ് പ്രജാപതിയെ കുറ്റമുക്തനാക്കി. 30 വർഷം അപമാനഭാരത്താൽ ജീവിച്ച അദ്ദേഹം നിരപരാധി-യായി തലയുയർത്തി. കേസിൻ്റെ പേരിൽ സർവീസ് കാലയളവിൽ തടഞ്ഞുവെച്ച പ്രമോഷൻ, ആനുകൂ-ല്യങ്ങൾ തുടങ്ങിയവയുടെ നഷ്ടപരിഹാരം സർക്കാ-റിൽ നിന്ന് തേടണമെന്ന് അഭിഭാഷകൻ അദ്ദേഹ-ത്തോട് പറഞ്ഞു. 'എൻ്റെ ദേഹത്തെ അഴിമതിക്കറ ഇല്ലാതായിരിക്കുന്നു, ഇനി എനിക്ക് ദൈവത്തിന്റെയ-ടുത്തേക്ക് പോയാൽ മതി' എന്ന മറുപടിയാണ് ബാ-ബുഭായ് നൽകിയത്. പിറ്റേന്ന് രാവിലെ ബാബുഭായ് ഉറക്കത്തിൽ നിന്ന് ഉണർന്നില്ല. 30 വർഷത്തെ അപ-മാനം കഴുകിക്കളഞ്ഞതിനു പിന്നാലെ നിരപരാധി-യായി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. സ്വാഭാവിക മരണമാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. ഒരു ദിവസമെങ്കിലും തന്റെ നിരപരാധിത്വം തെളിയി-ക്കണമെന്നത് ബാബുഭായിയുടെ ആഗ്രഹമായിരു-ന്നെന്ന് അഭിഭാഷകൻ പറഞ്ഞു.
.jpg)



Post a Comment